കിണറില്‍ ഇറങ്ങിത്തപ്പി-ഒടുവില്‍ കരയില്‍ നിന്ന് കിട്ടി.
തളിപ്പറമ്പ്: കാണാതെപോയ യുവതി നാട്ടുകാരെയും അഗ്നിശമനസേനയേയും വലച്ചു.
മാങ്ങാട് സ്വദേശിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്.
നാട്ടുകാരും ബന്ധുക്കളും കണ്ണപുരം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷമമാരംഭിക്കുകയും ചെയ്തു.
യുവതിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.
കാണാതായ യുവതിയും കിണറില്‍ ചാടി ജീവനൊടുക്കിയെന്ന സംശയത്തില്‍ നാട്ടുകാര്‍ തളിപ്പറമ്പില്‍ നിന്നും ഇന്ന് രാവിലെ അഗ്നിശമനസേനയെ വിളിച്ചുവരുത്തി.
സേനാംഗങ്ങല്‍ കിണറിലിറങ്ങി പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
ഇന്ന് രാവിലെ എട്ടരയോടെയാണ് വീടിന് സമീപത്തെ കുറ്റിക്കാടിന് സമീപം യുവതിയെ കണ്ടെത്തിയത്.