കേരളാ കുഴിക്കല്‍ അതോറിറ്റി വീണ്ടും കുഴിക്കല്‍ ആരംഭിച്ചു, ചിന്‍മയ റോഡില്‍ കുഴി നമ്പര്‍-1
തളിപ്പറമ്പ്: കേരളാ റോഡ് കുഴിക്കല്‍ അതോറിറ്റി വീണ്ടും ചിന്‍മയമിഷന്‍ റോഡ് കുഴിച്ചു.
വര്‍ഷങ്ങളായി ഒന്‍പത് കുഴികള്‍ ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ച സ്ഥലമാണിത്.
2022 മാര്‍ച്ച് 19 നാണ് ഈ റോഡിലുള്ള ഒന്‍പത് കുഴികളും നഗരസഭ അടച്ച് ടാര്‍ ചെയ്തത്.
ഇതില്‍ ഒരു കുഴിയാണ് വീണ്ടും മൂന്ന് ദിവസം മുമ്പ് കുഴിക്കല്‍ അതോറിറ്റി വീണ്ടും കുഴിച്ചത്.
ഇവിടെ മണ്ണ് വാരിയിട്ടാണ് ഇവര്‍ സ്ഥലംവിട്ടത്.
ഈ മണ്ണിന് മുകളിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങിയാല്‍ വളരെ പെട്ടെന്നുതന്നെ പഴയ കുഴി വീണ്ടും രൂപപ്പെടും.
റോഡ് കുഴിച്ചാല്‍ അതുപോലെ തന്നെ കുഴിയടക്കാനും കഴിയില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ഈ പണി നിര്‍ത്തണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.