ആശുപത്രിയുടെ കെമിക്കല്‍റൂമില്‍ തീപിടുത്തം.
പെരിങ്ങോം: ആശുപത്രിയിലെ കെമിക്കല്‍ റൂമില്‍ തീപിടുത്തം.
മാത്തില്‍ ഗവ. പി എച്ച് സിയിലെ ഉപയോഗശൂന്യമായ സാധങ്ങളും ബ്ലീച്ചിംഗ് പൗഡര്‍ മറ്റു കെമിക്കലുകള്‍ എന്നിവ സൂക്ഷിക്കുന്ന റൂമിലാണ് ഇന്നലെ രാത്രി തീപിടിച്ചത്.
റൂഫിംഗ് ഷീറ്റു കൊണ്ടു നിര്‍മ്മിച്ച മുറിയിലെ സാധനങ്ങള്‍ കത്തിനശിച്ചു.
പെരിങ്ങോം അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തില്‍ കെ.സുനില്‍കുമാര്‍, ജയേഷ്‌കുമാര്‍, ഷാജീവ്, വി.വി.വിനീഷ്,
എം.പി.റിജിന്‍, ഹോംഗാര്‍ഡുമാരായ ഷാജി ജോസഫ്, വി.കെ.രാജു, ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തീപിടുത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല.