കോട്ടക്കുന്നിലെ മാലിന്യലീലകള്‍-നഗരസഭാ അധികൃതരുെട അനാസ്ഥക്കെതിരെ ജനരോഷം.

തളിപ്പറമ്പ്: എവിടെ പോയി തളിപ്പറമ്പ് നഗരസഭയിലെ ശുചീകരണ വാദികള്‍, ഇവരൊന്നും കോട്ടക്കുന്നിലെ ഈ മാലിന്യലീലകള്‍ കാണുന്നില്ലേ.

കപാലി കുളങ്ങര കോട്ടക്കുന്ന് ടര്‍ഫിന് സമീപം വന്‍തോതില്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കത്തിക്കുന്നതിന് നഗരസഭാ അധികൃതര്‍ മൗനാനുവാദം നല്‍കുന്നതായി പരാതികള്‍ വ്യാപകം.

ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഇവിടെ കത്തിക്കുന്നത്.

കേടുവന്ന പച്ചക്കറികളും പഴങ്ങളും പ്ലാസ്റ്റിക് ബോട്ടിലുകളും എല്ലാം ഇതില്‍ ഉള്‍പ്പെടും.

രാത്രിയില്‍ ലോറികളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളി തീ കൊടുത്തിട്ട് പോകാറാണ് പതിവെന്ന് പ്രദേശവാസികള്‍ പറയുന്നു.

രാവിലെ ആകുമ്പോഴേക്കുമാണ് ഇത് കത്തി തീരുന്നത്.

ഈ വിഷവാതകമാണ് രാവിലെ വരെ കോട്ടക്കുന്ന് പരിസരവാസികള്‍ ശ്വസിക്കുന്നത്.

ഇതു മാത്രമല്ല ഇവിടെ ഭക്ഷ്യ മാലിന്യങ്ങളും മറ്റു മാംസമാലിന്യങ്ങളും നിക്ഷേപിക്കുന്നത് കാരണം വന്‍തോതിലാണ് തെരുവ്‌നായ്ക്കൂട്ടം പെറ്റുവരുന്നത്.

അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.