വൈശാഖിന് ജന്‍മനാടിന്റെ അന്ത്യാഞ്ജലി.
പിലാത്തറ: അന്തമാന്‍ നിക്കോബാറില്‍ വാഹനാപകടത്തില്‍ മരിച്ച ജവാന്‍ കണ്ടോന്താര്‍ ചെങ്ങളത്തെ കെ.പി.വി.വൈശാഖിന് നാടിന്റെ അന്ത്യാഞ്ജലി.
കണ്ടോന്താറിലെ മാതമംഗലം ഇടമന യു.പി.സ്‌കൂളിലും ചെങ്ങളത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നാടിന്റെ നാനാതുറകളിലുള്ള ആയിരങ്ങള്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതോടെ എത്തിയ മൃതദേഹത്തില്‍ 172 ഇന്‍ഫെന്ററി ബറ്റാലിയന് വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു.
എം.വിജിന്‍ എം.എല്‍.എ, ഡി.സി സി.പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, കെ.പി.സി.സി.അംഗം എം.പി.ഉണ്ണികൃഷ്ണന്‍, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി.പി.ദാമോദരന്‍,
ഏരിയ സെക്രട്ടറി കെ.പദ്മനാഭന്‍, ഡി.സി.സി.ജനറല്‍ സെക്രട്ടറി കെ.ബ്രിജേഷ്‌കുമാര്‍, ബി.ജെ.പി.ജില്ലാ കമ്മിറ്റി അംഗം പ്രഭാകരന്‍ കടന്നപ്പള്ളി, മുന്‍ എം.എല്‍.എ ടി.വി.രാജേഷ്, മുഖാരി മൂവാരി സമുദായ സംഘം സംസ്ഥാന സെക്രട്ടറി കെ.വി.രവീന്ദ്രന്‍ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം നിരവധിയാളുകള്‍ അന്ത്യാജ്ഞലിയര്‍പ്പിക്കാനെത്തിയിരുന്നു.
കെ.സി.വേണുഗോപാല്‍ എം.പി, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ തുടങ്ങിയവര്‍ക്ക് വേണ്ടി പുഷ്പചക്രമര്‍പ്പിച്ചു.
നിരവധി സംഘടനകള്‍ക്ക് വേണ്ടിയും പുഷ്പചക്രമര്‍പ്പിച്ചു. തുടര്‍ന്ന് ചെങ്ങളത്തെ സമുദായ സ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ അധ്യക്ഷത വഹിച്ചു.
വീര ഷൈക്ക് മഹേഷ്, എം.വിജിന്‍ എം.എല്‍.എ., പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മോഹനന്‍, വാര്‍ഡംഗം എം.വി.പ്രീത,
പഞ്ചായത്തംഗം എന്‍.കെ.സുജിത്ത്, എം.പി.ഉണ്ണികൃഷ്ണന്‍,
ടി.വി.ചന്ദ്രന്‍, കെ.വി.ദേവദാസ്, ടി.രാജന്‍, കെ.വി.ദാമോദരന്‍, മാടക്ക ദാമോദരന്‍, വി വി.ഉണ്ണികൃഷ്ണന്‍, കെ.പി.മുരളീധരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. വൈശാഖിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കണ്ടോന്താര്‍ ടൗണില്‍ ഹര്‍ത്താലാചരിച്ചു.
172 ഇന്‍ഫെന്ററി ബറ്റാലിയന്‍ (ടി.എ)യില്‍ ഹവീല്‍ദാറായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന വൈശാഖ് അന്തമാന്‍ നിക്കോബാറിലെ ജോലി സ്ഥലത്തുവെച്ച് ഉണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.