കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു- അമ്മക്ക് പണികിട്ടി.
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു, മാതാവിനെതിരെ കേസ്.
തളിപ്പറമ്പില്‍ നിന്ന് തൃച്ചംബരം ഭാഗത്തേക്ക് അപകടകരമായ രീതിയില്‍ കെ.എല്‍ 59 വി 5311 സ്‌കൂട്ടര്‍ ഓടിച്ചതിനാണ്
അര്‍.സി.ഉടമയായ പൂക്കോത്ത്‌തെരു സൗപര്‍ണികയില്‍ ലതീഷിന്റെ ഭാര്യ എ.പി..സുധാരമ്യക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഇന്നലെ എസ്.ഐ ജോമോന്‍ ജോര്‍ജ് പട്രോളിങ്ങ് ഡ്യൂട്ടിക്കിടെയാണ് മറ്റുള്ളവരുടെ ജീവനും ശരീരരക്ഷക്കും അപകടകരമായ വിധത്തില്‍ കുട്ടി സ്‌കൂട്ടര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
സി.ആര്‍.പി.സി 41(എ)പ്രകാരം മാതാവിന് നോട്ടീസ് നല്‍കി. പിഴയും തടവും ഉള്‍പ്പെടെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പോലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയെത്താത്ത നിരവധി കുട്ടികള്‍ ലൈസന്‍സില്ലാതെ രക്ഷിതാക്കളുടെ ഇരുചക്രവാഹനങ്ങളുമായി നഗരത്തില്‍ കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടികള്‍ കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.