കുട്ടിക്ക് കാറോടിക്കാന്‍ കൊടുത്ത ഉപ്പക്ക് പണികിട്ടി.
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് കാറോടിക്കാന്‍ നല്‍കിയതിന് ഉപ്പയുടെ പേരില്‍ പോലീസ് കേസെടുത്തു.
തളങ്കര സിറാമിക്സ് റോഡ് കോയ ലൈനില്‍ തെരുവത്ത് സാജുദ്ദീന് അബ്ദുല്‍ഖാദറിന്റെ (53)പേരിലാണ് കേസ്.
കാസര്‍ഗോഡ് വനിതാ പോലീസ് സ്റ്റേഷന് എസ്.ഐ കെ.അജിതയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 4.30 ന് കാസര്‍ഗോഡ് തളങ്കര റോഡില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് കെ.എല്‍-14 ഡബ്ല്യു-2913 നമ്പര്‍ കാറോടിച്ചു വന്ന കുട്ടി കുടുങ്ങിയത്.
കാറിന്റെ ആര്.സി.ഉടമ മുഹമ്മദ് അഷ്റഫ് മൂസ എന്നയാള്‍ വിദേശത്താണ്.
വനിതാ സി.പി.ഒ ദര്‍ശന, ഡ്രൈവര്‍ അനുപ് വര്‍ഗീസ് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.