ചിറവക്കില്‍ ട്രാഫിക് ലൈറ്റുകള്‍ വരുന്നു-ജൂണ്‍ ആദ്യവാരം മുതല്‍ പ്രവര്‍ത്തിപ്പിക്കും.

തളിപ്പറമ്പ്: ദേശീയപാതയില്‍ ചിറവക്ക് ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണത്തിന് ലൈറ്റുകള്‍ വരുന്നു, ജൂണ്‍ ആദ്യവാരം മുതല്‍ ഇത് പ്രവര്‍ത്തന ക്ഷമമാകും.

 കെല്‍ട്രോണാണ് സോളാറില്‍ പ്രവര്‍ത്തിക്കുന്ന 6 ലൈറ്റുകള്‍ ചിറവക്ക് ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്നത്.

തളിപ്പറമ്പ് നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ലക്ഷം രൂപ ചെലവിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍പി.പി.മുഹമ്മദ് നിസാര്‍ പറഞ്ഞു.

ട്രാഫിക് റഗുലേറ്ററി കമ്മറ്റി വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുന്നതാണിത്.

തിരക്കേറിയ ചിറവക്ക് ജംഗ്ഷനിലെ ഗതാഗത കുരുക്ക് ശാസ്ത്രീയമായി പരിഹരിക്കാന്‍ ലൈറ്റുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

ഇതോടൊപ്പം ശ്രീകണ്ഠാപുരം ഭാഗത്തെ ബസുകളുടെ സ്റ്റോപ്പ് അക്കിപ്പറമ്പ് സ്‌ക്കൂളിന് മുന്നിലേക്ക് മാറ്റുകയും ചെയ്യും.