നടുവില്‍ ക്ഷീരസംഘം സെക്രട്ടെറിയേയും ഭാരവാഹികളേയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണി.

നടുവില്‍: നടുവില്‍ ക്ഷീരസംഘത്തില്‍ കയ്യാങ്കളിയും പോലീസ് കേസും.

ഓഫീസില്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കെ ക്ഷീരസംഘം സെക്രട്ടെറിയേയും ഭാരവാഹികളേയും വാതില്‍ പറത്തുനിന്ന് പൂട്ടി പെട്രോള്‍ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുടിയാന്‍മല പോലീസ് കൊക്കായിയിലെ പനക്കല്‍ മാര്‍ട്ടിന്‍ ജോസഫിന്റെ(50)പേരില്‍ കേസെടുത്തു.

മെയ്-3 ന് രാത്രി 7.30 ന് ഓഫീസിനകത്ത് യോഗം ചേര്‍ന്നുകൊണ്ടിരിക്കെയാണ് സംഭവം.

സെക്രട്ടെറി ഇന്‍ ചാര്‍ജ് എടത്തനാട്ട് വീട്ടില്‍ ഇ.ജെ.ജോസഫിന്റെ(54)പരാതിയിലാണ് കേസ്.

മാര്‍ട്ടിന്‍ ക്ഷീരസംഘത്തിലേക്ക് പാല്‍ കൊണ്ടുവന്നത് സമയം കഴിഞ്ഞതിന്റെ പേരില്‍ എടുക്കാതിരുന്നതിന്റെ വിരോധത്തിലാണ് സംഭവമെന്നാണ് പരാതി.

നാലാം തീയതി വൈകുന്നേരം 6.30 ന് ക്ഷീരസംഘത്തില്‍ പാല്‍ നല്‍കാന്‍ എത്തിയപ്പോള്‍ നടുവിലെ കൊല്ലന്‍ രാജേഷ്, അനീഷ് എന്നിവരും കണ്ടാലറിയാവുന്ന രണ്ടുപേരും ചേര്‍ന്ന് അടിച്ചു പരിക്കേല്‍പ്പിച്ചതായി മാര്‍ട്ടിന്‍ ജോസഫിന്റെ പരാതിയിലും പോലീസ് കേസെടുത്തു.

മാര്‍ട്ടിന്റെ വാഹനം കുറച്ചുനാള്‍ മുമ്പ് പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന് തട്ടിയതിന്റെ വിരോധം കാരണം മര്‍ദ്ദിച്ചതയാണ് പരാതി.