ആടിക്കുംപാറയില്‍ ഒഴിവായത് വന്‍ ദുരന്തം-അഗ്നിരക്ഷാസേന ജീവരക്ഷാസേനയായി മാറി–സേനക്ക് ബിഗ് സല്യൂട്ട്-
തളിപ്പറമ്പ്: ആടിക്കുംപാറ പ്രദേശം മറ്റൊരു ഭോപ്പാലാവാതെ രക്ഷപ്പെട്ടത് തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ രണ്ടും കല്‍പ്പിച്ചിച്ചുള്ള പ്രവര്‍ത്തനം കാരണം.
ഇന്ന് രാവിലെ പതിനൊന്നരയോടെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ അഗ്നിശമനസേനയെ അറിയിച്ചത് തങ്ങളുടെ ആടിക്കുംപാറയിലെ വാട്ടര്‍ ടാങ്കിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ അമോണിയ വാതകം ചോര്‍ന്നു എന്നായിരുന്നു.
തളിപ്പറമ്പ് സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെയും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.വി.സഹദേവന്റെയും നേതൃ
ത്വത്തില്‍ സ്ഥലത്ത് കുതിച്ചെത്തിയ അഗ്നിശമനസംഘം അമോണിയ നിരവിര്യമാക്കാനുള്ള ഒരുക്കത്തില്‍ വെള്ളം ചീറ്റുകയാണ് ആദ്യം ചെയ്തത്.
പിന്നീട് സേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ അരവഞ്ചാലിലെ പി.കെ.സുനില്‍കുമാറും(38), ചെറുപുഴയിലെ പി.എ അനൂപും(35) വാതക സിലിണ്ടറിന്റെ ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോഴാണ് ചോരുന്നത് ക്ലോറിനാണെന്ന് വ്യക്തമായത്.
ഇതിനിടിയില്‍ രണ്ടുപേരും ശ്വാസം ലഭിക്കാതെ അവശനിലയിലായി. അവശത കൂടിയതോടെ ഇരുവരേയും തളിപ്പറമ്പ് ഗവ.ആശുപത്രിയിലെത്തിച്ചു.
ഇ.സി.ജിയില്‍ ക്രമംതെറ്റല്‍ കണ്ടതോടെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ അപകടനില തരണം ചെയ്ത ഇരുവരും അവിടെ നിരീക്ഷണത്തില്‍ തുടരുകയാണ്.
നേരത്തെ അമോണിയ ആണെന്ന് വിവരം കിട്ടിയതിനാല്‍ അതിനുള്ള മുന്‍കരുതലുമായാണ് അഗ്നിശമനസംഘം പോയിരുന്നത്.
തുണി നനച്ച്ചുറ്റിയിടുകയോ വെള്ളം തളിക്കുകയോ ചെയ്താന്‍ അമോണിയ അതില്‍ ലയിച്ചുചേരും.
എന്നാല്‍ സാന്ദ്രത കുറവായ ക്ലോറിന്‍ വെള്ളം തെളിച്ചാല്‍ ഹൈഡ്രോക്ലോറിക്ക് ആസിഡായി മാറും.
ഇത് കൂടുതല്‍ അപകടകരമാവും. വാതകം ഉയര്‍ന്ന പ്രദേശത്തുനിന്നും പരിസരത്തേക്ക് പടര്‍ന്നാല്‍ ജാവാപായവും സംഭവിക്കാം.
വാതകചോര്‍ച്ച തടയാനെത്തിയ അഗ്നിശമനസേനാംഗങ്ങളില്‍ പലര്‍ക്കും ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്തു.
പക്ഷെ, അഗ്നിശമനസേനയിലെ അഭിനേഷും സുധീഷും ചോര്‍ച്ച അടക്കുക എന്ന ദൗത്യം ഏറ്റെടുത്ത് ബ്രീത്തിംഗ് അപ്പാരറ്റസ് (ബി.എസ്.എച്ച്) ധരിച്ച് ധൈര്യപൂര്‍വ്വം പ്ലാന്റിനകത്തേക്ക് കടക്കുകയായിരുന്നു.
ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ തന്നെ ക്ലോറിന്‍ ചേര്‍ച്ച ഇരുവരും പൂര്‍ണമായി അടച്ചു.
തൊട്ടടുത്ത് നടന്ന വലിയ ആപത്തുണ്ടാകുമായിരുന്ന സംഭവം പരിസരവാസികള്‍ ആരും തന്നെ അറിയാതിരുന്നത് പരിഭ്രാന്തി പരത്താതെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ അഗ്നിശമനസേനയെ സഹായിച്ചു.