നുണപ്രചാരണത്തിനെതിരെ സി.ഐ.ടി.യുവിന്റെ പ്രതിഷേധമാര്‍ച്ചും പൊതുയോഗവും.

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ഏരിയാ പ്രസിഡന്റിനെതിരെ ഐ.എന്‍.ടി.യു.സിയും ബി.എം.എസും നടത്തുന്ന നുണ പ്രചാരണത്തില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു.

ഏരിയാ പ്രസിഡണ്ട് എം.നാരായണന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

എം. ശ്രീദേവി, പി.ടി.മുരളി എന്നിവര്‍ പ്രസംഗിച്ചു

. ഏരിയാ സെക്രട്ടറി പി.ഗോപിനാഥ് സ്വാഗതവും സുനിത ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.