സിറ്റി മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി.

തളിപ്പറമ്പ്: പുക്കോത്ത് നടയില്‍ സിറ്റി മെഡിക്കല്‍ ലാബ് എന്ന പേരില്‍ പുതിയ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു.

ആരോഗ്യവകുപ്പില്‍ മുപ്പത് വര്‍ഷത്തിലധികം സേവന പരിചയമുള്ള ലാബ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ലാബ് പ്രവര്‍ത്തിക്കുന്നത്.

തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

കൗണ്‍സിലര്‍മാരായ കെ.രമേശന്‍, സി.വി ഗിരിശന്‍, ഒ.സുജാത, കെ.വല്‍സരാജ്, സി.പി മനോജ്, ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി മഹേഷ്, എം.എന്‍.പൂമംഗലം, പി.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.