സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്റ്റഗ്രാം പോര്-സംഘര്‍ഷം നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്-36 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന്റെ പേരില്‍ തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘട്ടനം, നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 36 വിദ്യാര്‍ത്ഥികളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഇന്ന് ഉച്ചക്ക് 12.45 ന് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്താണ് സംഘര്‍ഷം നടന്നത്.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കണ്ണാടിപ്പറമ്പ് ജലാലിയ
മസ്ജിദിന്‌  സമീപത്തെ അഹദിയാസില്‍ പിപി.അബ്ദുല്‍ഖാദറിന്റെ മകന്‍ ആര്‍.എം.അബ്ദുല്‍ഹാദി(19), നസീം (20), മിന്‍ഹാജ്(20) സാഹിഷ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ജാസിം, സെബിന്‍, ഈസാന്‍, ഷാക്കിര്‍, സഫ്വാന്‍, നമീര്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 30 വിദ്യാര്‍ത്ഥികളുടെയും പേരിലാണ് കേസ്.

മിന്‍ഹാജിന്റെ നെറ്റഇയില്‍ ഷാക്കില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതായും പരാതിയുണ്ട്.

അബ്ദുള്‍ഹാദിയുടെ നേതൃത്വത്തില്‍ സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതാണ് സംഘര്‍ഷത്തിന് കാരണമായത്.