ചെട്ടിയാംകുന്നേല്‍ ജോര്‍ജിന്റെ ശവസംസ്‌ക്കാരം നാളെ

എരുവാട്ടി: വീടിന് സമീപം തൂങ്ങിമരിച്ച തിമിരി എരുവാട്ടിയിലെ ചെട്ടിയാംകുന്നേല്‍ സി.എം.ജോര്‍ജിന്റെ(62)ശവസംസ്‌ക്കാരം നാളെ.

അമൃതകല്‍പ്പ കോക്കനട്ട് ഓയില്‍ സ്ഥാപകനാണ്.

ഇന്ന് രാവിലെ 8.30 ന് സമയത്ത് വീടിന് സമീപത്തെ ഗോഡൗണിന്റെ വാര്‍പ്പ് സൈഡില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

പരേതനായ മാത്യു-അന്നമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: മേഴ്‌സി(ജിന്‍സി)മേലേപ്പറമ്പില്‍ കുടുംബാഗം.

മക്കള്‍: ടിജില്‍ (അധ്യാപിക-തോമാപുരം സ്‌കൂള്‍-ചിറ്റാരിക്കാല്‍), ടിച്ചു(ഖത്തര്‍), സെബാസ്റ്റ്യന്‍ (യു.കെ).

മരുമകന്‍: ഡേവിസ് (മര്‍ച്ചന്റ് നേവി).

ശവസംസ്‌ക്കാരം നാളെ(തിങ്കള്‍) വൈകുന്നേരം 4 മണിക്ക് വിമലശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.