പെരിന്തട്ട സൗത്ത് ഗവ.എല്‍.പി.സ്‌ക്കൂള്‍ ശതാബ്ദി നിറവില്‍.
പെരിന്തട്ട: പെരിന്തട്ട സൗത്ത് ഗവ.എല്‍ പി സ്‌കൂള്‍ ശതാബ്ദിയുടെ നിറവില്‍.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ടി.ഐ.മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പി.പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വല്‍സല, കെ.കമലാക്ഷന്‍, സി.ചിന്താമണി, പി.വി.തമ്പാന്‍, ടി.വി.ജ്യോതിബസു, കെ.പി.രാമകൃഷ്ണന്‍, കെ.വി.മണികണ്ഠന്‍, പി.ഷിജിന എന്നിവര്‍ പ്രസംഗിച്ചു.
പ്രധാനധ്യാപകന്‍ കെ.വല്‍സരാജന്‍ സ്വാഗതവും വി.വി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
തൗവറ കേന്ദ്രീകരിച്ച് നടന്ന ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.