മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍റൂമിലേക്ക് പി.പി.ഷാജിയുടെ വക കമ്പ്യൂട്ടര്‍ സംഭാവന.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍റൂമിലേക്ക് കമ്പ്യൂട്ടര്‍ സംഭാവന ചെയ്ത് പി.പി.ഷാജി മാതൃകയായി.
മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗഹാര്‍ദ്ദപരമായി തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുമായിട്ടാണ് പുതിയ കണ്‍ട്രോള്‍റൂം ആരംഭിക്കുന്നത്.
ജൂലായ്മാസത്തില്‍ ആരോഗ്യവകുപ്പ്മന്ത്രിയെക്കൊണ്ട് ഇത് ഉദ്ഘാടനം ചെയ്യിക്കാനുള്ള ഒരുക്കത്തിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍.
കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറും പ്രിന്ററും ഉള്‍പ്പെടെയാണ് ഷാ കമ്പ്യൂട്ടേഴ്സ് ഉടമയും പ്രമുഖ എല്‍.ഐ.സി ഏജന്റും എം.ഡി.ആര്.ടി അഡൈ്വസറുമായ പി.പി.ഷാജി സംഭാവന നല്‍കിയത്.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് ഇവ എല്‍.ഐ.സി ഡവലപ്മെന്റ് ഓഫീസര്‍ ബെന്നിമാത്യുവിന്റെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി.
