എസ്.ഐ ബിനുമോഹനേയും പോലീസുകാരെയും ആക്രമിച്ച കേസില്‍ പ്രതിയെ വെറുതെവിട്ടു.
തളിപ്പറമ്പ്: എസ്.ഐയേയും പോലീസുകാരെയും ആക്രമിച്ചുവെന്ന കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു.
എടക്കോത്തെ പി.സന്തോഷിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എം.വി.അനുരാജ് വെറുതെവിട്ടത്.
2017 മെയ്-7 ന് രാത്രി 9.45 ന് അന്നത്തെ തളിപ്പറമ്പ് എസ്.ഐ പി.എ.ബിനുമോഹന്‍, എ.എസ്.ഐ കെ.ടി.വി.രാജേഷ്, കെ.എ.പിയിലെ പോലീസുകാരായ പ്രദീപ്, ജിതേഷ്, പോലീസ് ഡ്രൈവര്‍ സുഭാഷ് എന്നിവരെ എടക്കോം ടൗണില്‍ വെച്ച് ആക്രമിച്ചുവെന്നായിരുന്നു കേസ്.
പ്രതിഭാഗത്തിന് വേണ്ടി തളിപ്പറമ്പിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ.എം.വിനോദ് രാഘവന്‍ ഹാജരായി.