നഗരം ശുചീകരിച്ച് സി.പി.എം പ്രവര്‍ത്തകര്‍-ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് ശുചീകരണം.

തളിപ്പറമ്പ്: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശുചീകരണപ്രവൃത്തികള്‍ നടത്തി.

രാവിലെ 7 മണി മുതല്‍ ഒന്‍പതര വരെ ട്രാഫിക് ഐലന്റ് മുതല്‍ കുപ്പം വരെയുള്ള പ്രദേശം ശുചീകരിച്ചു.

നൂറിലധികം പേര്‍ പങ്കെടുത്ത ശുചീകരണ പ്രവര്‍ത്തനത്തിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, ഏരിയ സെക്രട്ടറി കെ.സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം പി.കെ.ശ്യാമള ടീച്ചര്‍, പുല്ലായിക്കൊടി ചന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി കെ.ബിജുമോന്‍, നഗരസഭാ കൗണ്‍സിലര്‍ കെ.എം ലത്തീഫ്, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.