പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍.

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതിയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.

പരിയാരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ശ്രീസ്ഥ സ്വദേശി ഇട്ടമ്മല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സച്ചിന്‍(29)നെയാണ് പരിയാരം ഐ.പി എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

2022 ലും സമാനമായ സംഭവത്തില്‍ സച്ചിന്‍ അറസ്റ്റിലായിരുന്നു. ഇരുപതിലേറെ ഫോട്ടോകളാണ് ഇത്തരത്തില്‍ മോര്‍ഫ് ചെയ്തത്.

ഇതോടെയാണ് പരാതിയുമായി അമ്മയും ബന്ധുക്കളും പോലീസ് സ്റ്റേഷനിലെത്തിയത്.

കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസിന് വ്യക്തമായെങ്കിലും സച്ചിന്‍ പരാതി നല്‍കാനും മറ്റുമായി ഇവരോടൊപ്പം ഉണ്ടായിരുന്നതിനാല്‍ സംശയിച്ചതേയില്ല.

മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു സച്ചിന്‍ ഭീഷണിമുഴക്കിയിരുന്നത്.

സെബര്‍ സെല്ലിന്റെ സഹായത്തോടെ ഏറെ ദിവസം പരിശ്രമം നടത്തിയാണ് ഒടുവില്‍ സച്ചിനാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.

ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ട സച്ചിന്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞ വര്‍ഷം വീണ്ടും ഇതേ രീതിയില്‍ മോര്‍ഫിംഗ് നടത്തുകയായിരുന്നു.

നേരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന് സമീപം ആംബുലന്‍സ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് സച്ചിന്റെയും പിതാവ് ചന്ദ്രന്റെയും പേരില്‍ പോലീസ് കേസെടുത്തിരുന്നു.

  പരിയാരം പോലീസ് പോക്‌സോ കേസെടുത്ത ഉടനെ ഒളില്‍ പോയ സച്ചിനെ ഇന്നലെ രാത്രി നെല്ലിക്കാംപൊയിലില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.