ജനാധിപത്യ പ്രക്രിയ ശാക്തീകരിക്കുക-ആര്‍.ഡി.ഒ-ടി.വി.രഞ്ജിത്ത്
പരിയാരം: ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ഓരോ വോട്ടിന്റെയും പ്രാധാന്യം ഉയര്‍ത്താനും വോട്ടര്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ വോട്ടിന്റെ പ്രാധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനുമായി വിവിധ പരിപാടികളോടെ ദേശീയ വോട്ടര്‍ ദിനാചരണം സംഘടിപ്പിച്ചു.
പരിയാരം വില്ലേജ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ടി.വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ പ്രക്രിയയില്‍ പൗരന്‍മാരുടെ പങ്കാളിത്തം ഉയര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുമ്പോള്‍ അതിന് പിന്തുണ നല്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് സമ്മതിദാന പ്രതിജ്ഞയെടുക്കുകയും മുതിര്‍ന്ന വോട്ടറായ ദേര്‍മ്മാല്‍ ചിയ്യയിയെ ആദരിക്കുകയും ചെയ്തു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം എം.സുജിഷ, വില്ലേജ് ഓഫീസര്‍ പി.വി.വിനോദ്, വില്ലേജ് ജീവനക്കാരായ പ്രമോദ് പനക്കട, വി. ബാബു, എ.പി. മനോജ്, സി.പി.സന്തോഷ് കുമാര്‍, കെ.വി.സുരേശന്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാരായ പി.സി.അഷ്‌റഫ്, കെ ശിവജിത്ത്, എ.എസ്.കെ.ലിജില്‍, ടി.യശോദ, ഡി.പ്രസീത, ടി.സുധ, കെ.അഭിലാഷ്, എ.പി.കെ.വിനോദ്, കെ.എം.സുജിത്ത്, എ. ശ്രീവിദ്യ എന്നിവര്‍ സംബന്ധിച്ചു.