സപ്തംബര്‍-14 ന് തളിപ്പറമ്പില്‍ സാംസ്‌ക്കാരിക ഘോഷയാത്ര.
തളിപ്പറമ്പ്: സപ്തംബര്‍ 14 ന് തളിപ്പറമ്പ് നഗരത്തില്‍ ജീവകലാകേന്ദ്രത്തിന്റെ സാംസ്‌ക്കാരിക ഘോഷയാത്ര.
തളിപ്പറമ്പിലെ കലാ-സാംസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജീവ കലാകേന്ദ്രം ഈ വര്‍ഷം തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലെയും വിവിധ കലാ സാംസ്‌കാരിക
സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികളുടെ സമാപനദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
സപ്തമ്പര്‍ 14 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് പട്ടണത്തില്‍ വര്‍ണ്ണ ശബളമായ ഘോഷയാത്രയും ടൗണ്‍ സ്‌ക്വയറില്‍ സാംസ്‌കാരിക സമ്മേളനവും നടക്കും.
പരിപാടിയില്‍ പ്രമുഖ സാംസ്‌കാരിക നായകരും ചലച്ചിത്ര-രാഷ്ട്രീയ മേഖലയിലെ വിശിഷ്ട വ്യക്തികളും പങ്കെടുക്കും
തുടര്‍ന്ന് വിവിധ കലാ പരിപാടികളും അരങ്ങേറും. എല്ലാവരും പരിപാടികളില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജീവകലാകേന്ദ്രം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.