വിദേശയാത്ര-മുഖ്യമന്ത്രിക്ക് വധഭീഷണി കമന്റ് _akku_uhh ന്റെ പേരില്‍ സൈബര്‍കേസ്.

കണ്ണൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുടെ ചുവയുള്ള കമന്റിട്ട സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു.

മെയ്-6 ന് ഇന്‍സ്റ്റഗ്രാം ഏഷ്യാനെറ്റ്‌ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കമന്റിട്ട _akku_uhh എന്ന പ്രൊഫൈല്‍ ഉടമയുടെ പേരിലാണ് കേസ്.

കണ്ണൂര്‍ റേഞ്ച് സൈബര്‍ പട്രോളിംഗ് ടീം സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരിശോധനയിലാണ് ഈ പോസ്റ്റ് കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കമന്റ് എന്ന സൈബര്‍ പട്രോളിംഗ് ടീം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.