സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരെ ചൂഷണം ചെയ്യുന്നത് തടയാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നത് ഖേദകരം:കവി മുരുകന്‍ കാട്ടാക്കട.
പരിയാരം: മാലാഖമാര്‍ എന്നു പറഞ്ഞ് സന്തോഷിപ്പിക്കുന്നതിലപ്പുറം നേഴ്‌സുമാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് കവി മുരുകന്‍ കാട്ടാക്കട.
കണ്ണൂര്‍ ജില്ലാ നഴ്‌സസ് വാരാഘോഷം സമാപന സമ്മേളനം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ ലിനി പുതുശേരി നഗറില്‍ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യമായ അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ ചികിത്സ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളവരിലേക്ക് ചുരുങ്ങുമ്പോള്‍ കേരളം ലോകത്തിന് മാതൃകയാവുന്ന വിധത്തില്‍ ആരോഗ്യ സംരക്ഷണ രംഗത്ത് ഉയര്‍ന്ന നിലവാരത്തിലെത്തി നില്‍ക്കുകയാണ്.
എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സുമാരെ ചൂഷണം ചെയ്യുന്നത് തുടരുന്നതിനെതിരെ പ്രതികരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും മുന്നോട്ടു വരുന്നില്ല എന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാത്ത നിലയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ നേഴ്‌സിംഗ് ഓഫീസര്‍ ദേവയാനി കല്ലേന്‍ അധ്യക്ഷത വഹിച്ചു.
എം.വിജിന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.കെ.അനില്‍കുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, ടി.ജി.പ്രീത, എം.കെ.പ്രീത, പി.ജെ. ലൂസി, കെ.വി.പുഷ്പജ, റോബിന്‍ ബേബി, പി.എ.ജയ എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ കണ്‍വീനര്‍ ടി.ടി.ഖമറുസമാന്‍ സ്വാഗതവും കെ.സി.ബീന നന്ദിയും പറഞ്ഞു.
തുടര്‍ന്ന് യാത്രയയപ്പ്, വിവിധമേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ആദരം, നേഴ്‌സ്മാരുടെയും നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവയും നടന്നു.