ലാഭം കൊതിച്ചു, തമ്പുരാന്‍നഗറിലെ സുരേഷിന് പണികിട്ടി.
തളിപ്പറമ്പ്: വീണ്ടും തളിപ്പറമ്പില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, 9,55,000 രൂപ തട്ടിയെടുത്തതായ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ഇപ്പോള്‍ ചിറവക്ക് തമ്പുരാന്‍ നഗറില്‍ ഈറ്റിശേരി ഇല്ലം മഠത്തില്‍ താമസിക്കുന്ന കോഴിക്കോട് ബേപ്പൂര്‍ കല്ലംവള്ളി വീട്ടില്‍ കെ.ജി. സുരേഷിന്റെ(46)പരാതിയിലാണ് കേസ്.
ഏപ്രില്‍ 18 വരെയുള്ള ട്രെഡിംഗ് വഴി ഓണ്‍ലൈന്‍
സ്റ്റോക്കുകള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കാം എന്ന് വിശ്വസിപ്പിച്ച് സുരേഷിന്റെ കളമശേരി ആക്‌സിസ് ബാങ്കിലെ അക്കൗണ്ടില്‍ നിന്നും യു.കെ യിലെ
മാഗി ലിവൈജിന്‍, കണ്ണൂരിലെ ഗുരുറാം, ഡോ.അര്‍ഷിദ് ഷാ എന്നിവരുടെ നാല് അക്കൗണ്ടുകളിലേക്ക് പണം ട്രാന്ഡസ്ഫര്‍ ചെയ്തു നല്‍കിയെങ്കിലും ലാഭമോ നിക്ഷേപിച്ച പണമോ തിരികെ നല്‍കിയില്ലെന്നാണ് പരാതി.