മനുഷ്യപുത്രന് ഇന്ന് 51 വര്‍ഷം തികയുന്നു.
ഋഷിയോടൊപ്പം ചേര്‍ന്ന് ബേബി സംവിധാനം ചെയ്ത സിനിമയാണ് മനുഷ്യപുത്രന്‍.
കെ.ജി.സേതുനാഥ് കഥ, തിരക്കഥ, സംഭാഷണം എഴുതിയ സിനിമയില്‍ മധു, വിന്‍സെന്റ്, ജയഭാരതി, വിധുബാല, അടൂര്‍ഭാസി, ബഹദൂര്‍, മുതുകുളം, എസ്.പി.പിള്ള, അടൂര്‍ഭവാനി, ടി.ആര്‍.ഓമന, ഖദീജ, പ്രേമ, ജി.കെ.പിള്ള, സാംബശിവന്‍, ബേബി, ജെ.എ.ആര്‍.ആനന്ദ്, പുന്നപ്ര അപ്പച്ചന്‍, കടയ്ക്കാവൂര്‍ തങ്കപ്പന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
സൃഷ്ടി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ പോപ്പുലര്‍ ഫിലിംസാണ് വിതരണം ചെയ്തത്.
അശോക് കുമാര്‍ ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
കല-എസ്.കൊന്നനാട്ട്, പരസ്യം-എസ്.എ.സലാം. അരയസമുദായത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയും പ്രണയവും ഒക്കെചേര്‍ന്ന നല്ല ഒരു സിനിമയാണ് മനുഷ്യപുത്രന്‍.
1973 മെയ്-11 നാണ് സിനിമ റിലീസ്‌ചെയ്തത്. ഇന്നേക്ക് 51 വര്‍ഷം തികയുകയാണ്.