റിട്ട.നേഴ്‌സിംഗ് സൂപ്രണ്ടിനെ വാടകക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: റിട്ട.നേഴ്‌സിംഗ് സൂപ്രണ്ടിനെ വാടകക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തൃച്ചംബരം ഒ.വി.ക്വാര്‍ട്ടേഴ്‌സിനെ പട്ടാണി നാരായണി(90)ആണ് മരിച്ചത്.

ആര്‍മിയില്‍ നേഴ്‌സായിരുന്ന ഇവര്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്നും നേഴ്‌സിംഗ് സൂപ്രണ്ടായി വിരമിച്ചതാണ്.

ഭര്‍ത്താവ് തമ്പാന്‍ മരണപ്പെട്ട ശേഷം ഒറ്റക്ക് താമസിച്ചുവരികയായിരുന്നു.

മൂന്ന് ദിവസത്തോളമായി ഇവരെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ വാതില്‍ വീട്ടിലെത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

മക്കളില്ല.

സഹോദരങ്ങള്‍: രുഗ്മിണി, ഗൗരി, ഭാരതി, ചന്ദ്രന്‍, പ്രകാശന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌ക്കരിക്കും