വീ ഹേറ്റ് സിപിഎമ്മിനെതിരെ സൈബര്‍ ക്രൈംപോലീസ് കേസെടുത്തു.

കണ്ണൂര്‍: വീ ഹേറ്റ് സിപിഎം എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ സൈബര്‍ ക്രൈംപോലീസ് കേസെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെടുന്ന പോസ്റ്റിന് താഴെ കമന്റിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിനാണ് കേസ്.

സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ സജേഷ് സി.ജോസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

ആഗസ്ത് 1 ന് സോഷ്യല്‍ മീഡിയ പെട്രോളിങ്ങിനിടെയാണ് സൈബര്‍ പോലീസ് ഇത് കണ്ടെത്തിയത്.