മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ വീടിനകത്തെ കുളിമുറിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.

കാഞ്ഞിരങ്ങാട് വടക്കെ മൂലയിലെ മയിലാട്ട് വീട്ടില്‍ എം.വി.രവീന്ദ്രനെയാണ് പുതുതായി പണിയുന്ന വീടിന് സമീപത്തെ പഴയ വീടിന്റെ കുളിമുറിക്ക് സമീപം വീണുകിടക്കുന്നതായി കണ്ടത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിമോര്‍ച്ചറിയില്‍.

ശവസംസ്‌കാരം ഇന്ന് (18-5-2024 ശനി)ഉച്ചകഴിഞ്ഞ് 2.30 ന് കാഞ്ഞിരങ്ങാട് പൊതുശ്മശാനത്തില്‍.

പുളുക്കൂല്‍ കൃഷ്ണന്‍-മയിലാട്ട് വീട്ടില്‍ നാരായണി ദമ്പതികളുടെ മകനാണ്.

ഭാര്യ: രജനി(അധ്യാപിക, കെ.കെ.എന്‍.പി.എം ഗവ:ഹയര്‍ സെക്കന്ററിസ്‌കൂള്‍, പരിയാരം).

മകള്‍: നന്ദന(വിദ്യാര്‍ത്ഥിനി).

സഹോദരങ്ങള്‍: മിനി, പരേതയായ നിര്‍മ്മല.