ബ്യൂട്ടിപാര്‍ലര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.
ആലക്കോട്: ബ്യൂട്ടിപാര്‍ലര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.
15 ന് രാത്രി എട്ടോടെയാണ് പായം വള്ളിത്തോട്ടെ ചീരന്‍കുന്നേല്‍ ജോത്സന(36)ആലക്കോട് ടൗണില്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ അതിക്രമിച്ചുകടന്ന
ചേച്ചിയുടെ ഭര്‍ത്താവ് നെല്ലിപ്പാറയിലെ മാട്ടക്കൊട്ടത്തില്‍ വീട്ടില്‍ ബോബി ജോസഫ് പുതുതായി നിര്‍മ്മിച്ചുവരുന്ന കാബിനിന്റെ ലോക്ക് തകര്‍ത്ത് അകത്തെ ഡോര്‍ ചവിട്ടിപ്പൊളിച്ച് പതിനായിരം രൂപയുടെ നാശനഷ്ടം വരുത്തിയത്.
ചേച്ചിയും ഭര്‍ത്താവുമായി നിലവിലുള്ള പ്രശ്‌നങ്ങളില്‍ ചേച്ചിയുടെ കൂടെ നിന്നതിന്റെ വിരോധത്തിനാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.