യുവാവിനെ ആക്രമിച്ച് പത്തംഗസംഘം സ്വര്‍ണമാലയും മൊബൈല്‍ഫോണും തട്ടിയെടുത്തതായി പരാതി.
തളിപ്പറമ്പ്: മൊബൈലില്‍ വീഡിയോ പകര്‍ത്തിയതുമായി ബന്ധപ്പെട്ട വാക്കേറ്റത്തെതുടര്‍ന്ന് യുവാവിനെ പത്തംഗസംഘം കമ്പിവടി കൊണ്ട് മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും രണ്ട് പവന്റെ സ്വര്‍ണമാലയും ഉള്‍പ്പെടെ 1.20.000 രൂപ വിലവരുന്ന വസ്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്തതായി പരാതി.
മൊറാഴ പാന്തോട്ടത്തെ പ്രിങ്ങന്‍ വീട്ടില്‍ പി.ജിതിനാണ്(31) മര്‍ദ്ദനമേറ്റത്.
15 ന് രാത്രി 9 ന് പാന്തോട്ടം ഗ്രൗണ്ടില്‍ ഇരിക്കവെ കണ്ണപുരം ചെമ്മര വയല്‍ സ്വദേശികളായ ഷിനോജ്, മനോജ്, മനീഷ്, അഭിലാഷ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 6 പേരും
ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി.
12 ന് ചെമ്മരവയലില്‍ വെച്ച് ജിതിന്‍ ഷിനോജിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയതിന്റെ പേരില്‍ ഉണ്ടായ വാക്കേറ്റത്തിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി.