തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

തൃച്ചംബരം അമൃത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ആഘോഷ പരിപാടികള്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ കുടുംബശ്രീ വനിതകള്‍, ഓക്‌സില്ലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.കെ ഷബിത ,പി. റജില, പി.പി മുഹമ്മദ് നിസാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, വത്സരാജന്‍, സുരേഷ്, നഗരസഭ സെക്രട്ടറി സുബൈര്‍, മെമ്പര്‍ സെക്രട്ടറി പ്രദീപ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സന്‍ രാജി നന്ദകുമാര്‍, എം. ശുഭ എന്നിവര്‍ സംസാരിച്ചു.