പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞിവീണ് മരിച്ചു.

കണ്ണൂര്‍: സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോറിക്ഷഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു.

പള്ളിക്കുന്ന് എടച്ചേരിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചിറക്കല്‍ അരയമ്പേത്തെ സൂരജ് തൈക്കണ്ടി(47)ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി 11.10 നാണ് സംഭവം. എടച്ചേരിയിലെ ഒരു വീട്ടില്‍ വെച്ച് നാട്ടുകാരും ഇയാളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.

തുടര്‍ന്നാണ് ഇയാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.