പൈതൃക ഗ്രാമമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.-ഡോ.വി.ജയരാജന്‍-
(ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര എന്ന ഓണ്‍ലൈന്‍ പരമ്പരെയക്കുറിച്ച് നാടന്‍കലാ ഗവേഷകനും ഫോക് ലാന്റ് ചെയര്‍മാനും ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് ഹെരിട്ടേജ് ( ഇന്‍ടാക്ക്) റീജ്യനല്‍ ചാപ്റ്റര്‍ കണ്‍വീനറുമായ ഡോ.വി.ജയരാജന്റെ പ്രതികരണം-)
കേരളീയവാസ്തുവിദ്യയുടെ ഓര്‍മ്മകള്‍ പേറുന്ന മറ്റൊരു ഗ്രാമം കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല.
നാല്‌കെട്ടും, എട്ട്‌കെട്ടും, ലക്ഷണമൊത്ത കുളങ്ങളും, കിണറുകളും കൈതപ്രത്തിന്റെ പ്രൗഢിക്ക് ഗരിമ പകര്‍ന്നതാണ്.
നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്നതും പുതുതലമുറയ്ക്ക് തികച്ചും അപരിചിതവുമായ ഇത്തരം നിര്‍മ്മിതികള്‍ നിലനിര്‍ത്താനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ പറ്റൂ.
സ്വകാര്യ സ്വത്താ ണെന്ന ന്യായത്തില്‍ പിടിച്ച് തൂങ്ങാതെ അവ സംസ്ഥാനത്തിന്റെ, രാജ്യത്തിന്റെ തന്നെ പൈതൃകമാണെന്ന് തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കണം.
പാലക്കാട്ടുള്ള അഗ്രഹാരങ്ങള്‍ പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മാതൃക നമ്മുടെ മുന്നിലുണ്ട്.
ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്രയെന്ന പരമ്പരയിലൂടെ കൈതപ്രത്തെ പൈതൃകഭൂമിയെ പരിചയപ്പെടുത്തിയ കരിമ്പം കെ.പി. രാജീവന്റെ പ്രവര്‍ത്തനം തികച്ചും അഭിനന്ദനാര്‍ഹമാണ്.
ഇതിന് മുമ്പ് അദ്ദേഹംവരച്ച് കാട്ടിയ പൊളിച്ചെടുക്കുന്ന പരിയാരം സാനിട്ടോറിയത്തിന്റെ കേമ്പ് ഓഫീസിനെ പറ്റിയുള്ള കുറിപ്പുകളും
പുരാതനമായ എക്‌സ്ള്‍ഷ്യര്‍ നെയ്ത്ത്ശാലയെ കുറിച്ചുള്ള കുറിപ്പുകളും അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതായിരുന്നു.