പീഡനം: ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസ്.

പഴയങ്ങാടി: ഭാര്യക്കെതിരെ അപവാദപ്രചാരണം നടത്തുകയും മറ്റൊരു സ്ത്രിയെ ഭാര്യയാക്കി കൂടെ താമസിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പഴയങ്ങാടി പോലീസ് ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസെടുത്തു.

ഏഴോം പുല്ലാഞ്ഞിടയിലെ മുഹമ്മദ് റഷീദ്, ബുഷ്‌റ എന്നിവരുടെ പേരിലാണ് കേസ്.

പുതിയങ്ങാടി അച്ചുമ്മന്റകത്ത് എ.ഷെരീഫാബിയുടെ(37) പരാതിയിലാണ് കേസ്.

2001 ഏപ്രില്‍ മാസത്തില്‍ വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരവെ 2016 മുതല്‍ അപവാദപ്രചാണം നടത്തുകയും തനിക്കും കുട്ടികള്‍ക്കും ചെലവിന് തരാതെയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായാണ് പരാതി.