പോരാളി കോണ്‍ഗ്രസുകാര്‍ക്കെതിരെ വ്യാജവാര്‍ത്തയില്‍ പോലീസ് കേസ്.

പയ്യന്നൂര്‍: പോരാളി കോണ്‍ഗ്രസിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

അന്നൂര്‍ കിസാന്‍ കൊവ്വലിലെ കാമ്പ്രത്ത് വീട്ടില്‍ കെ.ധന്യയുടെ(30) പരാതിയിലാണ് പോരാളി കോണ്‍ഗ്രസ് എന്ന ഫേസ്ബുക്ക് പേജ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കെ.എം.ശ്രീധരന്‍, ദിനൂപ് എന്നിവരുടെ പേരില്‍ കേസെടുത്തത്.

അന്നൂര്‍ യു.പി.സ്‌ക്കൂളിലെ 84-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ ധന്യ 85-ാം നമ്പര്‍ ബൂത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ടു ചെയ്തതായി 28 ന് രാവിലെ 11.20 ന് പ്രതികള്‍ഫേസ്ബുക്ക്  പേജ് വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായാണ് പരാതി.