സി.പി.എം ഓഫീസ് ആക്രമം-കോണ്‍ഗ്രസുകാരുടെ പേരില്‍ കേസ്.
ചന്തേര: ചെറുവത്തൂര്‍ മയ്യിച്ചയിലെ സി.പി.എം ബ്രാഞ്ച് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ ചന്തേര പോലീസ് കേസെടുത്തു.
മയ്യിച്ചയിലെ വി.വേണു, എം.വി.കൃഷ്ണന്‍ എന്നിവരുടെ പേരിലാണ് കേസ്.
29 ന് രാത്രി 11 നും പുലര്‍ച്ചെ 5 നും ഇടയിലായിരുന്നു അക്രമം.
സിറ്റൗട്ടിലെ ടൈല്‍സ് തകര്‍ക്കുകയും കൊടിമരം പിഴുതുമാറ്റുകയും ചെയ്ത സംഭവത്തില്‍ 35,000 രൂപയുടെ നാശനഷ്ടമുണ്ടായതായി ബ്രാഞ്ച് സെക്രട്ടെറി കളത്തില്‍ ചന്ദ്രന്റെ പരാതിയിലാണ് കേസ്.