സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ചതിന് ഭര്‍ത്താവ് ഉള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പൂവ്വം ക്വാര്‍ട്ടേഴസില്‍ താമസിക്കുന്ന 23 കാരിയുടെ
പരാതിയിലാണ് ഭര്‍ത്താവ് കാഞ്ഞിരങ്ങാട്ടെ എ.കെ.രാഹുല്‍, സരസ്വതി എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
2022 ജനുവരി 2 ന് വിവാഹിതരായ ഇരുവരും കാഞ്ഞിരങ്ങാട്ടെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കവെ കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് പരാതി.