ശുദ്ധജലവിതരണ പദ്ധതിയുടെ മോട്ടോര്‍ കവര്‍ച്ച ചെയ്തു.
പരപ്പ: പൊതുകുളക്കരയില്‍ സ്ഥാപിച്ച ശുദ്ധജലവിതരണ പദ്ധതിയുടെ മോട്ടോര്‍ മോഷ്ടിച്ചതായി പരാതി.
പരപ്പ ബിരിക്കുളം കൊട്ടമടല്‍ പൊതുകുളക്കരയില്‍ സ്ഥാപിച്ച ആവുള്ളക്കോട് ശുദ്ധജലവിതരണ പദ്ധതിയുടെ മോട്ടോര്‍ ആണ് മോഷ്ടിച്ചത്.
ആഗസ്റ്റ് നാലിന് രാവിലെ 10 നും 20 ന് വൈകു്‌നനേരം 7 നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് ശുദ്ധജലവിതരണ പദ്ധതി സെക്രട്ടെറി ഭീമനടി കുറുക്കൂട്ടിപൊയിലിലെ കിഴക്കേപുരയില്‍ വീട്ടില്‍ കെ.എസ്.രവീന്ദ്രന്‍ വെള്ളരിക്കുണ്ട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഡെക്കാന്‍ കമ്പനിയുടെ 10 എച്ച്.പി ശേഷിയുള്ള മോട്ടോറാണ് കാണാതായത്. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.