ഡോ.എം.പി.ശ്രീജയന്‍ ബെസ്റ്റ് ഡോക്ടര്‍ പുരസ്‌ക്കാരം-2023 മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

തിരുവനന്തപുരം: ബെസ്റ്റ് ഡോക്ടര്‍ പുരസ്‌ക്കാരം-2023 ഡോ.എം.പി.ശ്രീജയന്‍ ഏറ്റുവാങ്ങി.

ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിച്ചു.

കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

മെഡിക്കല്‍ കോേളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.

കൂവേരി സ്വദേശിയായ ഡോ.ശ്രീജയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ടും സര്‍ജറി വിഭാഗം പ്രഫസറുമാണ്.