ഇ-സ്റ്റാമ്പിംഗ് പരിഷ്‌ക്കാരം ജനങ്ങള്‍ വലയുന്നു.

പിലാത്തറ: ആധാരം റജിസ്‌ത്രേഷന്‍ ഒഴികെയുള്ള വിവിധ കരാറുകള്‍, സമ്മതപത്രം, സത്യവാങ്മൂലം എന്നിവക്കുള്ള 50, 100, 200 രൂപയുടെ കുറഞ്ഞ നിരക്കിലുള്ള മുദ്രപത്രങ്ങള്‍ക്കും

  ഇ-സ്റ്റാംമ്പിഗ് പദ്ധതി നടപ്പിലാക്കിയപ്പോള്‍ നടപടിക്രമങ്ങളില്‍ ഉണ്ടാകുന്ന കാലതാമസം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും

ഇതിന് പരിഹാരം കാണണമെന്നും ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ മാതമംഗലം യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.

കെ.പി.മുരളീധരന്‍ അദ്ധ്യക്ഷതവഹിച്ചു.

പഞ്ചായത്ത് മെമ്പര്‍ എന്‍.കെ.സുജിത്ത്, എം.കെ. ബാബുരാജ്, പി.വി.ദാമോദരന്‍, കെ.വി.മോഹനന്‍, പി.സിന്ധു എന്നിവര്‍ സംസാരിച്ചു.

കെ.ഭാസ്‌കരന്‍ സ്വാഗതവും ഏ.ടി.ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.

കെ. ഉണ്ണികൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.