ഗ്രാമസഭാ യോഗത്തില്‍ മിനുട്‌സ് തട്ടിപ്പറിച്ചു, ജയിംസ് പന്തമ്മാക്കലിനെതിരെ കേസ്.
ചിറ്റാരിക്കാല്‍: ഗ്രാമസഭാ യോഗത്തില്‍ മിനുട്‌സ്ബുക്ക് തട്ടിപ്പറിച്ച സംഭവത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു.
ചിറ്റാരിക്കല്‍ വാര്‍ഡ് മെമ്പറും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ജയിംസ് പന്തമ്മാക്കലിന്റെ പേരിലാണ് ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തത്.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ വൈകുന്നേരം 3.30 ന് നടന്ന രണ്ടാം വാര്‍ഡ് ചിറ്റാരിക്കല്‍ ഗ്രാമസഭാ യോഗത്തിലായിരുന്നു സംഭവം.
യോഗത്തിന്റെ കോ-ഓര്‍ഡിനേറ്ററായ ഈസ്റ്റ് എളേരി പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് അനുരാജിന്റെ കയ്യില്‍ നിന്നും മിനുട്‌സ്ബുക്ക്ബലമായി കൈവശപ്പെടുത്തുകയായിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കേസ്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് മുത്തോലിയുടെ പരാതിയിലാണ് കേസ്.