തളിപ്പറമ്പില്‍ ചൂട്ടുവെളിച്ചം മാത്രം-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധപ്രകടനം നടത്തി.

തളിപ്പറമ്പ്: തെരുവ് വിളക്കുകള്‍ റിപ്പേര്‍ ചെയ്യാതെ നാടിനെ ഇരുട്ടിലാക്കുകയും, കന്നുകാലികളുടെയും തെരുവ് പട്ടികളുടെയും വിഹാര രംഗമാക്കുകയും ചെയ്ത നഗരഭരണത്തിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂട്ട് കത്തിച്ച് തളിപ്പറമ്പില്‍ പ്രകടനം നടത്തി.

പ്രകടനത്തിന് കക്ഷി നേതാവ് ഒ.സുഭാഗ്യം നേതൃത്വം നല്‍കി.

ഒ.സുഭാഗ്യം, സി.വി.ഗിരീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.എം.ലത്തീഫ്, വി.വിജയന്‍, പി.ഗോപിനാഥ്, സി.സുരേഷ്‌കുമാര്‍, ഇ.കുഞ്ഞിരാമന്‍ എന്നിവര്‍ പങ്കെടുത്തു.