പി.ചന്ദ്രകുമാറിന്റെ എനിക്ക് ഞാന്‍ സ്വന്തം@ 46-

പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും, താളം വന്നല്ലോ ഇന്നെന്‍ ജീവനിലും, ആരീരാരോ പാടിയുറക്കാം, കുഞ്ഞേ നീയുറങ്ങാന്‍ കൂട്ടിനിരിക്കാം ഞാന്‍.

1979 ല്‍ റിലീസായ എനിക്ക് ഞാന്‍ സ്വന്തം എന്ന സിനിമയിലെ ഗാനമാണിത്.

ഗാനരചന-സത്യന്‍ അന്തിക്കാട്-സംഗീതം-ശ്യാം. ഒരു കാലഘട്ടത്തിന്റെ താരാട്ടുപാട്ടായി നിലനിന്ന ഈ ഗാനം ഇന്നും താരാട്ടുപാട്ടുകളില്‍ മുന്‍നിരയിലാണ്.

പാടിയത്-യേശുദാസും പി.സുശീലയും. സുനിതാ പ്രൊഡക്ഷന്‍സിന് വേണ്ടി എം.മണി നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് പി.ചന്ദ്രകുമാര്‍.

ഡോ.ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച സിനിമയില്‍ മധു, ജോസ്. ജഗതി, കെ.പി.എ.സി.സണ്ണി, നൂഹു, വേട്ടക്കുളം ശ്രീനിവാസന്‍, നന്ദിതാബോസ്, അംബിക, പറവൂര്‍ ഭരതന്‍, ശുഭ, മീന, ധന്യ, ആര്യാട് ഗോപാലകൃഷ്ണന്‍, എന്‍.എസ്.വഞ്ചിയൂര്‍, ടി.പി.മാധവന്‍, ബ്രൂസ്, ആറന്‍മുള പൊന്നമ്മ, സരസമ്മ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍.

46 വര്‍ഷം മുമ്പ് 1979 ഏപ്രില്‍-27 നാണ് സിനിമ റിലീസ് ചെയ്തത്.

കല-പരസ്യം-അമ്പിളി, ക്യാമറ-ആനന്ദക്കുട്ടന്‍, എഡിറ്റര്‍-ജി.വെങ്കിട്ടരാമന്‍. ചിത്രം വിതരണം ചെയ്തത്-ജോളി ഫിലിംസ്.

ഒരച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന കാമുകനും അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതും ഒക്കെയാണ് കഥ. ബിച്ചുതിരുമല എഴുതിയ നാല് ഗാനങ്ങളും സത്യന്‍ അന്തിക്കാട് എഴുതിയ ഒരു ഗാനവും ഉള്‍പ്പെടെ 5 ഗാനങ്ങളാണ് സിനിമയിലുള്ളത്.

മേടമാസകാലം-എസ്.ജാനകി, മേളം ഉന്‍മാദ താളം-പി.ജയചന്ദ്രന്‍, ജാനകി, മിന്നാമിന്നി പൂമിഴി-ജോളി ഏബ്രഹാം, പറകൊട്ടി താളം തട്ടി-എസ്.പി.ബാലസുബ്രഹ്മണ്യം എന്നിവയാണ് മറ്റ് ഗാനങ്ങള്‍-