ബേക്കറിക്ക് തീപിടിച്ചു-മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം-
കുറുമാത്തൂര്‍: ബേക്കറിയില്‍ തീപിടുത്തം, മൂന്ന്‌ലക്ഷത്തോളം രൂപയുടെ നഷ്ടം.
കുറുമാത്തൂര്‍ പൊക്കുണ്ടിലെ പി.ആര്‍.എഫ് ബേക്കറിയാണ് തീപിടുത്തത്തില്‍ നശിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊക്കുണ്ടിലെ ടി.പി.ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
രാത്രി പത്തുമണിയോടെയാണ് ഫിറോസ് കടയടച്ച് വീട്ടിലേക്ക് പോയത്.
പൊക്കുണ്ട് മല്‍സ്യമാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന കടയുടെ ഷട്ടറിനുള്ളില്‍ നിന്ന് രാത്രി 11 മണിയോടെ പുക വമിക്കുന്നത് കണ്ട് നാട്ടുകാര്‍ പൂട്ട്‌പൊളിച്ച് ഷട്ടര്‍ തുറന്ന് തീകെടുത്താന്‍
ശ്രമിച്ചുവെങ്കിലും സാധിക്കാത്തതിനെതുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. കടയുടെ മുകളില്‍ നിര്‍മ്മിച്ച ഇന്റീരിയര്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.
