ആലക്കാട് വന്‍ അഗ്നിബാധ-16 ഏക്കര്‍ കത്തിനശിച്ചു.
പരിയാരം: ആലക്കാട് വന്‍ തീപിടുത്തം, 16 ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ കത്തിനശിച്ചു.
ആലക്കാട് കുണ്ടനാട്ടിയില് ഇന്നലെ വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്.
പെരിങ്ങോം അഗ്നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിച്ച അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
കാലിക്കടവ് സ്വദേശി രാജന് മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള ഏകദേശം 16 ഏക്കര്‍ ഭൂമിയിലെ നിരവധി കശുമാവുകളും അക്കേഷ്യ മരങ്ങളും അടിക്കാടുകളുമാണ് കത്തിനശിച്ചത്.
ഏകദേശം 80000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വാഹനം എത്താത്ത സ്ഥലമായതിനാല്‍ മരക്കൊമ്പുകള്‍ മുറിച്ചെടുത്താണ് അഗ്നി രക്ഷാ സേനാംഗങ്ങള്‍ സാഹസികമായി തീ അടിച്ച് കെടുത്തിയത്.