തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം, അരക്കോടിയുടെ പ്രാഥമിക നഷ്ടം.
മെയിന്‍ റോഡിലെ അക്ബര്‍ ട്രേഡേഴ്‌സ് എന്ന അനാദി മൊത്തവ്യാപാര കേന്ദ്രത്തിനാണ് തീപിടിച്ചത്.
ഇന്നലെ രാത്രി 11.45 ന് ഷട്ടറിന് പുറത്തേക്ക് പുക വമിച്ചതോടെയാണ് നാട്ടുകാര്‍ പോലീസിലും അഗ്നിശമനകേന്ദ്രത്തിലും വിവരമറിയിച്ചത്.
തീപിടിച്ച അക്ബര്‍ ട്രേഡ്‌ഴ്‌സിന്റെ അടുത്ത മുറിയില്‍ ഉമ്മര്‍കുട്ടി ഫയര്‍വര്‍ക്‌സിന്റെ വില്‍പ്പനശാലയും ഗോഡൗണുമായിരുന്നു.
ഇവിടെ കൃസ്തുമസ്-ന്യൂഇയര്‍-ഫുട്‌ബോള്‍ ആഘോഷങ്ങള്‍ക്കായി വലിയതോതില്‍ പടക്കങ്ങള്‍ സംഭരിച്ചിരുന്നു.
തീ പടര്‍ന്നതോടെ പടക്കക്കടയുടെ പൂട്ട് തകര്‍ത്ത് സ്റ്റോക്ക് ചെയ്ത സാധനങ്ങളെല്ലാം സുരക്ഷിതമായി മാറ്റിയത് കാരണം നഗരം വലിയ തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു.
തളിപ്പറമ്പിന് പുറമെ കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സും എത്തിയിരുന്നു.
പുലര്‍ച്ചെ നാലരയോടെയാണ് തീ കെടുത്താനായത്.
സന്ദര്‍ഭോചിതമായി നാട്ടുകാരും വ്യാപാരികളും ഉണര്‍ന്നു പ്രവര്‍ത്തിച്ചത് കൊണ്ട് മാത്രമാണ് തളിപ്പറമ്പ് പട്ടണം വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.