വറുത്തരച്ച മയില്‍കറി ഇനി സ്വപ്‌നങ്ങളില്‍ മാത്രം-ഒടുവില്‍ ഫിറോസ് ചുട്ടിപ്പാറ മയിലിനെ കോംപ്ലിമെന്റാക്കി-എല്ലാംശുഭം

ദുബായ്: ഒടുവില്‍ ഫിഫോസ് ചുട്ടിപ്പാറ എല്ലാവരേയും കോംപ്ലിമെന്റാക്കി.

ഇന്ന് യുട്യൂബില്‍ പുറത്തിറക്കിയ വീഡിയോയിലാണ് മയില്‍ വിവാദത്തില്‍ നിന്ന് ഫിറോസ് തലയൂരിയതായി പ്രഖ്യാപിക്കുന്നത്.

മയിലിനെ കറിവെക്കാന്‍ ദുബായിലേക്ക് പോകുന്നതായി പ്രഖ്യാപിച്ച് വില്ലേജ് ഫുഡ് ചാനലിന്റെ ഉടമ ഫിറോസ് ചുട്ടിപ്പാറ വീഡിയോ പുറത്തിറക്കിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

70,000 ഇന്ത്യന്‍ രൂപ നല്‍കി വാങ്ങിയ മലിയിനെ കൊല്ലുന്നില്ലെന്നും പകരം ചിക്കന്‍കറി വെച്ച് ഭക്ഷണം കഴിക്കുന്നതായി പ്രഖ്യാപിച്ച് ഫിഫോസ് വീഡിയോ അവസാനിപ്പിക്കുകയാണ്.

ഇത്രയും ഓമനത്തമുള്ള ഈ മയിലിനെ ആരെങ്കിലും കൊല്ലുമോ എന്നാണ് ഫിറോസ് ചോദിക്കുന്നത്.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്ന മയില്‍വിവാദം അവസാനിക്കുകയാണ്.

ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ക്ഷമിക്കണമെന്നും ഫിറോസ് ചുട്ടിപ്പാറ വീഡിയോയില്‍ പറയുന്നുണ്ട്.