നാളെ മുതല്‍ ചലോ–ചലോ പൂവ്വം–ആരോഗ്യവും ദീര്‍ഘായുസും നേടാം-
തളിപ്പറമ്പ്: ഇനി താമസിക്കണ്ട, ആരോഗ്യവും ദീര്‍ഘായുസും നേടാന്‍ പൂവ്വത്തേക്ക് വരൂ.
\ഫോര്‍ യു ജിം ബോഡി ഫിറ്റ്‌നസ് സെന്റര്‍ നാളെ ഉദ്ഘാടനം ചെയ്യും. പൂവ്വം ടൗണിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ നാളെ വൈകുന്നേരം 4.30 ന് ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും.
പ്രമുഖ ബോഡി ബില്‍ഡറും അഭിനേതാവുമായ കാമരാജ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവ് കെ.സി.ലേഖ മുഖ്യാതിഥിയായിരിക്കും.
കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, വ്യാപാരി നേതാവ് കെ.എസ്.റിയാസ്, വാര്‍ഡംഗം പി.ബിഫാത്തിമ എന്നിവര്‍ അതിഥികളായി പങ്കെടുക്കും.
പുതുവല്‍സര സമ്മാനമായി നിരവധി ആകര്‍ഷകമായ ഓഫറുകളും ഫോര്‍ യു ജിം ഒരുക്കിയിട്ടുണ്ട്.
തളിപ്പറമ്പ് ചിറവക്കിലും കണ്ണൂര്‍ ഫോര്‍ട്ട് റോഡിലും ബ്രാഞ്ചുകളുള്ള ഫോര്‍ യു ജിം ബോഡി ഫിറ്റ്‌നസ് സെന്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റഹീം, ശങ്കര്‍, അബ്ദുള്‍ നാസര്‍, സ്വരൂപ്, എബിന്‍ രാജ് എന്നിവര്‍ പുരുഷന്‍മാര്‍ക്കും രേഷ്മ, ശ്രുതി, സ്‌നേഹ എന്നിവര്‍ സ്ത്രീകളുടെയും പരിശീലകരാണ്.