പയ്യാവൂര്‍ മാവുംതോട് ഏഴംഗ ചീട്ടുകളിസംഘം പിടിയില്‍.

പയ്യാവൂര്‍: മാവുംതോട്ടില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയിലായി.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 4.30 ന് പയ്യാവൂര്‍ എസ്.ഐ എം.ജെ.ബെന്നിയുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് ഏറ്റുപാറ റോഡിലെ മേലെപ്പുരക്കല്‍ വിനോദിന്റെ പറമ്പില്‍ വെച്ച് പുള്ളിമുറി എന്ന ചീട്ടുകളിയിലേര്‍പ്പെട്ട ഇവര്‍ കുടുങ്ങിയത്.

ചതുരംപുഴ വെട്ടത്ത് വീട്ടില്‍ വി.എം.ആന്റണി(51),

ചന്ദനക്കാംപാറയിലെ ഒലിവെട്ടിക്കല്‍ വീട്ടില്‍ ഒ.ജി.സിനോജ്(38),

നടുവില്‍ പാത്തന്‍പാറ പറമ്പില്‍ വീട്ടില്‍ അബിന്‍ തോമസ്(27),

ചപ്പാരപ്പടവ് കട്ടത്തറയില്‍ വീട്ടില്‍ കെ.എസ്.സിജു(47),

കുടിയാന്‍മല തോലപ്പള്ളില്‍ വീട്ടില്‍ ഷിന്റോ ജോര്‍ജ്(37),

പയ്യാവൂര്‍ പറക്കാട് വീട്ടില്‍ ഡെന്നീസ്മാത്യു(34),

കുടിയാന്‍മല കടുവാകത്തറയില്‍ വീട്ടില്‍ ഷൈബിന്‍ ബാബു(26)

എന്നിവരാണ് പോലീസ് പിടിയിലായത്.

ഇവരില്‍ നിന്ന് 11,160 രൂപ പിടിച്ചെടുത്തു.