ആലക്കോട് പരപ്പയില്‍ അഞ്ചംഗ ചീട്ടുകളിസംഘം പിടിയില്‍.

ആലക്കോട്: പരപ്പയില്‍ അഞ്ചംഗ ചീട്ടുകളി സംഘം പിടിയില്‍.

ആലക്കോട് എസ്.ഐ എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് 12.10 ന് പരപ്പ ടൗണില്‍ മുതുശേരി റോഡിന്റെ കിഴക്കുഭാഗത്തുള്ള കെട്ടിടത്തിന് സമീപം വെച്ചാണ് പുള്ളിമുറി ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ പിടികൂടിയത്.

പരപ്പ സ്വദേശി പൂക്കാട്ടുകുന്നേല്‍ പി.എ ഹനീഫ(60), ഉദയഗിരി പൂവഞ്ചാലിലെ പുതുശേരി വീട്ടില്‍ പി.സി.സുമോദ്(40), ഉദയഗിരിയില്‍ തീമസക്കാരനായ പടപ്പ സ്വദേശി തടവനാല്‍ വീട്ടില്‍ ടി.എം.ജോര്‍ജ്(58), പരപ്പയിലെ ചെപ്ലാനിക്കല്‍ സി.ജെ.സേവ്യര്‍(54), പരപ്പ മുണ്ടക്ക വീട്ടില്‍ എന്‍.അഗസ്റ്റിന്‍(80) എന്നിവരാണ് ചീട്ടുകളിയിലേര്‍പ്പെട്ടത്.

ഇവരില്‍ നിന്ന് 2100 രൂപ പിടിച്ചെടുത്തു.